രാമങ്കരി: നെൽ കർഷകർക്ക് സംസ്ഥാന സർക്കാരുകൾ നല്കുന്ന നെല്ലു വില പ്രോത്സാഹന തുക ഇനിയും നല്കുവാൻ പാടില്ലയെന്ന കേന്ദ്ര സർക്കാർ തീരുമാനം, ഇപ്പോൾ തന്നെ പ്രതിസന്ധിയിലായിക്കുന്ന പതിനായിരക്കണക്കിനു നെൽകർഷകരെ ആത്മഹത്യയിലേക്കു തള്ളിവിടുമെന്നും നിലവിൽ കേന്ദ സർക്കാർ നല്കുന്ന നെല്ലുവില പോലും പര്യാപ്തമല്ലെന്നും ആയതി നാൽ പ്രസ്തുത നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് കേരളാ കോൺ എം ആലപ്പുഴ ജില്ലാ പ്രസിഡന്റ് വി.സി. ഫ്രാൻസീസ് പറഞ്ഞു.
കേരള കർഷക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാരിൻ്റെ കർഷക ദ്രോഹ നടപടികൾക്കെതിരേ രാമങ്കരി പോസ്റ്റോഫീസ് പടിക്കൽ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
യോഗത്തിൽ കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ജോണിച്ചൻ മണലിൽ അധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് എം ഉന്നതാധികാരസമിതി അംഗം ജേക്കബ് തോമസ് അരികു പുറം, സ്റ്റീയറിംഗ് കമ്മിറ്റിയംഗം ജോസഫ് കെ. നെല്ല വേലി, സെക്രട്ടറിയേറ്റംഗം ബിനു ഐസക് രാജു, ജില്ലാ സെക്രട്ടറിമാരായ കെ.പി. കുഞ്ഞുമോൻ കുറുപ്പു പറമ്പിൽ, ഷിബു ലൂക്കോസ്, ജോജി , ജെ. വൈലപ്പള്ളി, പ്രദീപ് കൂട്ടാല , ടി. കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.